Site iconSite icon Janayugom Online

രഹസ്യവിചാരണ പൂര്‍ത്തിയായി: ഓങ് സാന്‍ സൂചിയ്ക്ക് ആറ് വര്‍ഷംകൂടി തടവുശിക്ഷ

അഴിമതി കേസില്‍ മ്യാന്‍മാര്‍ നേതാവ് ഓങ് സാന്‍ സൂചിയ്ക്ക് ആറുവര്‍ഷം കൂടി തടവ് ശിക്ഷ. നേരത്തെ പതിനൊന്ന് വര്‍ഷത്തേക്കയ്ക്കാണ് സൂചിയെ സൈനിക കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നത്. പുറമെ ആറ് വര്‍ഷം കൂടി തടവ് ശിക്ഷ സൂചി അനുഭവിക്കേണ്ടിവരും. നയ്പിഡാവിലെ ജയിൽ കോംപൗണ്ടിനുള്ളിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. രഹസ്യ വിചാരണയായതിനാല്‍ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അഴിമതി, തെരഞ്ഞെടുപ്പ് ലംഘനം തുടങ്ങിയതടക്കമുള്ള കുറ്റങ്ങളാണ് 77കാരിയായ സൂചിക്കെതിരെ സൈനിക കോടതി ചുമത്തിയിരിക്കുന്നത്. 190 വർഷം തടവു ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണിത്.
നയ്പിഡാവിലെ ഭൂമി ലീസിന് നൽകിയതു വഴി സൂചി രാജ്യത്തിന് 1.3 കോടി ഡോളറിന്റെ നഷ്ടം വരുത്തിവെച്ചതായി മന്ദാലെ റീജ്യൻ ഹൈകോടതി ജഡ്ജി മിന്റ് സാൻ നിരീക്ഷിച്ചു. വളരെ തുഛമായ വിലക്കാണ് സന്നദ്ധ സംഘടനയായ ഡോ ഖിൻ കി ഫൗണ്ടേഷന് ഭൂമി പാട്ടത്തിന് നൽകിയതെന്നും കോടതി വിലയിരുത്തി.
2021 ഫെബ്രുവരിയിൽ സൈന്യം അധികാരം പിടിച്ചെടുത്തതു മുതൽ സൂചിക്കെതിരെ ഇത് ആറാം തവണയാണ് വിധി പുറപ്പെടുവിക്കുന്നത്. 

Eng­lish Sum­ma­ry: Secret tri­al com­plete: Aung San Suu Kyi sen­tenced to six more years in prison

You may like this video also

Exit mobile version