കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ (കെഎസ് എസ്എ) 38-ാം വാർഷിക സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. റാണി സുകുമാരൻ നഗറിൽ (അയ്യന്‍കാളി ഹാൾ) നടക്കുന്ന സമ്മേളനത്തില്‍ കെഎസ്എസ്എ പ്രസിഡന്റ് ടി കെ അഭിലാഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുധികുമാര്‍ എസ് സ്വാഗതം പറഞ്ഞു. മന്ത്രി കെ രാജൻ സംഘടനയുടെ വെബ് പേജ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രകടനവും നടന്നു.
ഉച്ചയ്ക്കുശേഷം ‘കേരളവും സിവിൽ സർവീസും; ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി സി ആർ ജോസ് പ്രകാശ് വിഷയം അവതരിപ്പിച്ചു. പി യു വിജയൻ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എം എ ഫ്രാന്‍സിസ് മോഡറേറ്ററായി.
ഇന്ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് സർഗ വാർഷികവും കുടുംബസംഗമം ഉദ്ഘാടനവും, കാനം രാജേന്ദ്രൻ സ്‌മാരക പുരസ്‌കാര വിതരണവും ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. വൈകിട്ട് സമ്മേളനം സമാപിക്കും.