Site iconSite icon Janayugom Online

മതേതര ഇന്ത്യയെ വീണ്ടെടുക്കണം; ആവേശമായി എഐവൈഎഫ് സേവ് ഇന്ത്യ അസംബ്ലി

മതേതര ഇന്ത്യയെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സ്വാതന്ത്ര്യ ദിനത്തിൽ സേവ് ഇന്ത്യ അസംബ്ലി സംഘടിപ്പിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണിപ്പൂരിൽ അപമാനിക്കപ്പെട്ട യുവതിയോട് എങ്ങനെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വാർഷികത്തെപ്പറ്റി നമുക്ക് സംസാരിക്കാനാവുകയെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യൻ പാർലമെന്റിൽ പ്രധാനമന്ത്രിയെ കൊണ്ട് സംസാരിപ്പിക്കുവാൻ വേണ്ടി മാത്രം അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ടിവന്ന പ്രതിപക്ഷ കക്ഷികളുള്ള രാജ്യത്ത് എങ്ങനെയാണ് നമ്മൾ സ്വാതന്ത്ര്യത്തെ പറ്റി വാചലരാവുകയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി എസ് സോളമൻ, സംഘാടകസമിതി ചെയർമാൻ കെ ജി സന്തോഷ്, എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം സി എ അരുൺകുമാർ, കെ എസ് രവി, അനു ശിവൻ, ആർ അഞ്ജലി, അസ്ലം ഷാ, യൂ അമൽ, പി അജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. സംഘാടകസമിതി കൺവീനർ ആദർശ് ശിവൻ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മണ്ഡലം സെക്രട്ടറി അമൽ രാജ് നന്ദി പറഞ്ഞു. സേവ് ഇന്ത്യ അസംബ്ലിക്ക് മുന്നോടിയായി നടന്ന യുവജന റാലി ഏറെ വർണ്ണാഭമായി. നൂറുകണക്കിന് യുവതി യുവാക്കൾ റാലിയിൽ അണിചേർന്നു.

Eng­lish Sum­ma­ry: Sec­u­lar India must be reclaimed; AIYF Save India Assem­bly enthusiastically

Exit mobile version