Site iconSite icon Janayugom Online

സുരക്ഷാ വീഴ്ച; പ്രധാനമന്ത്രിയുടെ വിമാനത്തിനടുത്ത് കറുത്ത ബലൂണുകള്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആന്ധ്രാപ്രദേശ് സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച. പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ വിജയവാഡ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ കറുത്ത ബലൂണുകള്‍ ആകാശത്ത് പ്രത്യക്ഷപ്പെടുകയായിരുന്നു. പ്രധാനമന്ത്രിടെ ഹെലികോപ്ടറിന് സമീപം ബലൂണുകള്‍ പറക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധിപ്പേര്‍ നിരീക്ഷണത്തിലാണെന്നും അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്നും കൃഷ്ണ ജില്ലയിലെ ഡിഎസ്‌പി വിജയ് പാല്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വിജയ്‌വാഡ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് പ്രത്യേക സുരക്ഷാസേനയും മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും.

ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവില്‍ പങ്കെടുക്കുന്നതിനാണ് മോഡി ഹൈദരാബാദിലെത്തിയത്. മോഡി വിജയവാഡയിലെത്തിയതോടെ കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി തടിച്ചുകൂടി. മോഡിവിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും കറുത്ത ബലൂണുകളും ഇവരുടെ കൈവശമുണ്ടായിരുന്നു.

Eng­lish summary;security breach; Black bal­loons near the PM’s plane

You may also like this video;

Exit mobile version