Site icon Janayugom Online

സുരക്ഷാവീഴ്ച: ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം

apple

ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം. വിദൂരങ്ങളിലിരുന്ന് ഹാക്കര്‍മാര്‍ക്ക് ആപ്പിള്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യുവാനും മാല്‍വെയറുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും കഴിയുന്ന സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ആപ്പിളിന്റെ വിവിധ ഉപകരണങ്ങളിലെ റിമോര്‍ട്ട് കോഡ് എക്സിക്യൂഷന്‍ സംവിധാനവുമായി ബന്ധപ്പെട്ടാണ് സുരക്ഷാവീഴ്ച കണ്ടെത്തിയിരിക്കുന്നത്. 

17.4.1 വേര്‍ഷന് മുമ്പുള്ള ഐഒഎസ്, ഐപാഡ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെയാണ് സുരക്ഷാവീഴ്ച കാര്യമായി ബാധിക്കുക. ഐഫോണ്‍ ടെന്‍എസ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐപാഡ് പ്രോ 9.7 ഇഞ്ച്, ഐപാഡ് പ്രോ 12.9 ഇഞ്ച് ഒന്നാം തലമുറ എന്നീ ഉപകരണങ്ങളിലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇത്തരം സുരക്ഷാ വീഴ്ചകള്‍ ദുരുപയോഗം ചെയ്ത് പ്രത്യേകം ലിങ്കുകള്‍ സന്ദര്‍ശിക്കുന്നവരുടെ ഉപകരണങ്ങള്‍ ഇതുവഴി ഹാക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ പുതിയ പതിപ്പുകളിലേക്ക് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അപകടസാധ്യത വര്‍ധിക്കുമെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അറിയിച്ചു. 

Eng­lish Sum­ma­ry: Secu­ri­ty breach: Cen­ter warns Apple users

You may also like this video

Exit mobile version