ഹവല്ലിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സുരക്ഷ പരിശോധന നടത്തി. ആക്ടങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ 921 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ 16 പേരെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നാണ് സൂചനകള്‍.
ഹവല്ലിയില്‍ സുരക്ഷ പരിശോധന: 16 പേർ അറസ്റ്റിൽ

