അംബാനി കുടുംബത്തിന് കേന്ദ്ര സുരക്ഷ നൽകുന്നതിനെതിരായ ഹർജിയിൽ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ ത്രിപുര ഹൈക്കോടതി വിളിച്ചുവരുത്തിയത് സുപ്രീം കോടതി തടഞ്ഞു. മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നൽകുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സുരക്ഷ ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്തുകൊണ്ട് ബികാഷ് സാഹ എന്ന വ്യക്തിയാണ് പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.
ത്രിപുര സർക്കാരിന് ഇക്കാര്യത്തില്‍ ബന്ധമില്ലാത്തതിനാൽ പൊതുതാല്പര്യ ഹർജി പരിഗണിക്കാൻ ത്രിപുര ഹൈക്കോടതിക്ക് അധികാരമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. 58 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയം ഇവരുടെ സംരക്ഷണത്തിനുണ്ടാകും.
English Summary:Security for Ambani; Stay on High Court order
You may also like this video