Site iconSite icon Janayugom Online

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി ഭീകരര്‍ കൊല്ലപ്പെട്ടു

security forcesecurity force

ജമ്മുകശ്മീരില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ നൈന ബട്ട്പോറയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.  ശ്രീനഗറിലെ ഹസ്രത്ബാല്‍ മേഖലയാണ് മറ്റൊരു ഏറ്റുമുട്ടല്‍ ഉണ്ടായത്. ലഷ്കര്‍ ഇ തൊയ്ബ ഭീകരനാണ് ഹസ്രത്ബാലില്‍ കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടിടങ്ങളിലും തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സേന തിരച്ചില്‍ നടത്തിയത്.

അതിനിടെ ജമ്മു കശ്മീരില്‍ നിന്നും മൂന്ന് ദിവസവങ്ങള്‍ക്കു മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം. ബുദ്ഗാം ജില്ലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സമീർ അഹമ്മദ് മല്ല എന്ന സൈനികനെ ഖാഗ് ബുദ്ഗാമിലെ ലോക്കിപോര ഗ്രാമത്തിൽ നിന്ന് കാണാതായത്. തുടര്‍ന്ന് ഇന്നലെ ലോകിപോരയിൽ നിന്നും 61 കിലോമീറ്റർ അകലെയുള്ള ഖാഗിൽ നിന്ന് പൊലീസ് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ ജോലി ചെയ്തിരുന്ന സൈനികനാണ് മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് അവധിലായിരുന്ന സൈനികനെ വീട്ടില്‍ നിന്നാണ് കാണാതായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish : Secu­ri­ty forces clash with mil­i­tants in Jam­mu and Kash­mir, killing one terrorist

You may like this video also

Exit mobile version