Site icon Janayugom Online

കശ്മീരില്‍ സുരക്ഷാ സേന രണ്ട് ജെയ്ഷെ ഭീകരരെ വധിച്ചു

കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേന രണ്ട് ജെയ്ഷെ ഭീകരരെ വധിച്ചു. സോപാര്‍ മേഖലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. വെടിവെപ്പില്‍ ഒരു പ്രദേശവാസിക്കും പരിക്കേറ്റു. സോപാറിലെ മുഹമ്മദ് റാഫി, പുല്‍വാമയിലെ കൈസര്‍ അഷറഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ്.

ഇവര്‍ പ്രദേശവാസികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. റാഫിക്കെതിരെ നേരത്തെ രണ്ടുതവണ പിഎസ്എ പ്രകാരം കേസെടുത്തിരുന്നു. ഇരുവരും നിരവധി കുറ്റകൃത്യ കേസുകളില്‍ ഉള്‍പ്പട്ടവരാണ്. സോപാര്‍ ഏരിയയിലെ പ്രദേശിവാസികളെ ആക്രമിക്കുക എന്നതായിരുന്നു ഇവരുടെ അടുത്ത ലക്ഷ്യമെന്നും കശ്മീര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് കുമാര്‍ ട്വീറ്റ് ചെയ്തു.

Eng­lish sum­ma­ry; Secu­ri­ty forces in Kash­mir killed Two Jaish e terrorists

You may also like this video;

Exit mobile version