Site iconSite icon Janayugom Online

ജാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

maoistsmaoists

ജാർഖണ്ഡിലെ ബൊക്കാറോയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലില്‍ ഭരണകൂടം തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട വിവേക് എന്ന മാവോവാദിയും കൊല്ലപ്പെട്ടു. വെളുപ്പിന് അഞ്ചരയോടെ ലാൽപാനിയ പ്രദേശത്തെ ലുഗു മലനിരകളിലെ പരിശോധനയ്ക്കിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. മേഖലയിൽ നിന്ന് എ കെ സീരീസിൽ പെടുന്ന റൈഫിളുകൾ, പിസ്റ്റലുകൾ ഇൻസാസ് റൈഫിളുകൾ അടങ്ങിയ ആയുധശേഖരവും കണ്ടെത്തി. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

Exit mobile version