Site icon Janayugom Online

ശ്രീനഗറില്‍ ഏറ്റുമുട്ടല്‍: സുരക്ഷാസേന രണ്ട് ലഷ്കര്‍-ഇ‑തൊയ്ബ ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍-ഇ- ത്വയിബ ഭീകരര്‍ കൊല്ലപ്പെട്ടു. ബെമിന മേഖലയിൽ തിങ്കളാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്ഥാൻ നിവാസിയായ അബ്ദുല്ല ഗൗജ്രിയാണെന്ന് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട രണ്ടാമത്തേയാൾ അനന്ത്‌നാഗ് ജില്ലയിൽ താമസിക്കുന്ന ആദിൽ ഹുസൈൻ മിർ ആണ്. 

2018ൽ വാഗയിൽ നിന്ന് സന്ദർശന വിസയിലാണ് ഇയാൾ പാകിസ്ഥാനിലേക്ക് കടന്നത്. അതേസമയം പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ‑ത്വയ്ബ തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. മേയ് 13 ന് പൊലീസ് ഓഫീസർ റിയാസ് അഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇവരിൽ ഒരാൾക്ക് പങ്കുണ്ടെന്ന് തായി കശ്മീർ സോൺ പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.

ജമ്മു കശ്മീർ പൊലീസിന്റെ കണക്കനുസരിച്ച് ഈ വർഷം 100 ഭീകരര്‍ കൊല്ലപ്പെട്ടതില്‍ 29 ഭീകരര്‍ വിദേശികളാണ്.

Eng­lish Sum­ma­ry: Secu­ri­ty forces kill two Lashkar-e-Tai­ba mil­i­tants in Srinagar

You may like this video also

Exit mobile version