Site icon Janayugom Online

കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പുൽവാമ ജില്ലയിലെ കസ്ബയാർ ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്.

പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരർക്കായി തിരച്ചിൽ നടത്തുകയാണെന്ന് ജമ്മു കശ്മീർ സോൺ പൊലീസ് അറിയിച്ചു. 

നവംബർ 20ന് കുൽഗാം ജില്ലയിലെ അഷ്മുജി ഏരിയയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചിരുന്നു. നവംബർ 17ന് കുൽഗാമിലെ പോംപി, ഗോപാൽപോറ ഗ്രാമങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് കമാൻഡർമാർ അടക്കം അഞ്ച് ഭീകരരെ വധിച്ചിരുന്നു.
eng­lish summary;Security forces killed two mil­i­tants in a clash in Pulwama
you may also like this video;

Exit mobile version