ഛത്തീസ്ഗഢിലെ കങ്കർ ജില്ലയിൽ സുരക്ഷാസേന ഐഇഡികൾ കണ്ടെടുത്തി. തൊണ്ടമർക ഗ്രാമത്തിലെ വനത്തിൽ നിന്നാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തത്. നക്സൽ ബാധിത പ്രദേശത്ത് സിആർപിഎഫും കോബ്രയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
ഇന്ന് രാവിലെയോടെ നക്സൽ വിരുദ്ധ ഡ്രൈവിന് കീഴിൽ, കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (കോബ്ര), സിആർപിഎഫ് 131 ബറ്റാലിയൻ എന്നിവർ തോണ്ടമാർക വനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഐഇഡി കണ്ടെത്തിയതെന്ന് സുക്മ പൊലീസ് അറിയിച്ചു. അതേസമയം ഐഇഡി സംഭവസ്ഥലത്തു വെച്ചുതന്നെ നശിപ്പിച്ചു. പോലീസ് സേനയും സിആർപിഎഫും കോബ്രയും ചേർന്ന് പരിസര പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുന്നത്.
English Summary:Security forces recovered IEDs in Kankar district of Chhattisgarh
You may also like this video