Site iconSite icon Janayugom Online

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ വർധിപ്പിച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ വർധിപ്പിച്ചു. ആശുപത്രിയിൽ നാല് താത്കാലിക ജീവനക്കാരെ കൂടി പുതുതായി നിയമിച്ചു. എട്ട് സുരക്ഷാ ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന് കോടതി നിർദേശിച്ചതോടെയാണ് സുരക്ഷാ നടപടികൾ വേഗത്തിലാക്കിയത്.

അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനിയുടെ കൊലപാതകവും ആശുപത്രിയിൽ നിന്ന് ആളുകൾ ചാടിപ്പോകുന്നത് പതിവാകുകയും ചെയ്തതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ വർധിപ്പിക്കാനും അന്തേവാസികൾക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനും കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താത്കാലിക സുരക്ഷാ ജീവനക്കാർക്കുള്ള അഭിമുഖം ആശുപത്രിയിൽ നടന്നത്.

രണ്ട് വനിതകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ നാല് താല്കാലിക ജീവനക്കാരെ തിരഞ്ഞെടുത്തു. ഇതോടെ മാനസികാരോഗ്യ കേന്ദ്രത്തിൽ ആകെയുള്ള സുരക്ഷാ ജീവനക്കാരുടെ എണ്ണം എട്ടായി. 474 അന്തേവാസികളെ പാർപ്പിക്കാൻ സൗകര്യമുള്ളിടത്ത് നിലവിൽ 480 പേരാണ് കഴിയുന്നത്.

Eng­lish Sum­ma­ry: secu­ri­ty has increased at the Kuthi­ra­vat­tam men­tal health center

You  may like this video also

Exit mobile version