Site iconSite icon Janayugom Online

വൈറ്റ്ഹൗസ് വെടിവയ്പില്‍ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥ മരിച്ചു

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥ മരിച്ചു. ഇരുപതുകാരിയായ സാറാ ബെക്ക്‌സ്‌ട്രോമാണ് മരിച്ചത്. ഇവര്‍ക്ക് തലയില്‍ ഗുരുതരമായി പരിക്കറ്റിരുന്നു. ട്രംപാണ് മരണവിവരം പുറത്തുവിട്ടത്. ‘രാജ്യത്തുടനീളം നിരവധി കുടുംബങ്ങള്‍ നന്ദി പ്രകാശിപ്പിക്കാനായി ഒത്തുചേരുന്ന ദിനത്തില്‍, വാഷിംഗ്ടണ്‍ ഡിസിയില്‍ പതിയിരുന്ന് നടത്തിയ വെടിവെപ്പില്‍ ഒരു നാഷണല്‍ ഗാര്‍ഡ് അംഗം കൊല്ലപ്പെട്ടതിന്റെ ദുഃഖത്തിലാണ്. അവരുടെ സഹപ്രവര്‍ത്തകന്‍ ജീവനുവേണ്ടി പോരാടുമ്പോള്‍ പ്രാര്‍ത്ഥനയ്ക്കായി അഭ്യര്‍ത്ഥിക്കുന്നു’വെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.ബെക്ക്‌സ്‌ട്രോമിനു പുറമേ വെസ്റ്റ് വെര്‍ജീനിയ സ്വദേശിയായ ആന്‍ഡ്രൂ വോള്‍ഫ് എന്ന സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥയും ഗുരുതരമാണ്. ആന്‍ഡ്രൂ വോള്‍ഫ് ജീവനുവേണ്ടി പോരാടുകയാണെന്ന് വിര്‍ജീനിയ ഗവര്‍ണര്‍ പാട്രിക് മോറിസി അറിയിച്ചു.

വൈറ്റ് ഹൗസില്‍നിന്ന് ഏതാനും ബ്ലോക്കുകള്‍ അകലെ പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് അക്രമം നടന്നത്. നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ പൗരനായ റഹ്‌മാനുള്ള ലകന്‍വാള്‍ (29) ആണ് അക്രമി. അക്രമത്തിന് പിന്നാലെ സംഭവസ്ഥലത്തുവച്ചു തന്നെ ഇയാളെ നാഷണല്‍ ഗാര്‍ഡ് സൈനികര്‍ പിടികൂടി.

2021‑ല്‍ അമേരിക്കയില്‍ എത്തിയതാണ് റഹ്‌മാനുള്ള ലകന്‍വാള്‍. ഇയാള്‍ ഒറ്റയ്ക്കാണ് അക്രമം നടത്തിയതെന്നാണ് വിലയിരുത്തല്‍. വെറ്റ്ഹൗസ് വെടിവെയ്പ്പ് അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരരെ വലിയ തോതില്‍ ബാധിച്ചിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ അഫ്ഗാന്‍ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളുടെയും പ്രോസസിങ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അനിശ്ചിതമായി നിര്‍ത്തിവെച്ചു.

Exit mobile version