സുരക്ഷാ ഭീഷിണിയെതുടര്‍ന്ന് മിസോറാമില്‍ നിന്നും 41 മെയ്തി വിഭാഗക്കാര്‍ അസമിലേക്ക് മടങ്ങിയെത്തിയതായി അധികൃതര്‍. സുരക്ഷ മുന്‍ നിര്‍ത്തി മൊയ്തി വിഭാഗക്കോരോട് സംസ്ഥാനം വിടണമെന്ന് മിസോറാമിലെ മുന്‍ വിഘടനവാദ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഇവര്‍ തിരികെയെത്തിയിരിക്കുന്നത്. മിസോറാമില്‍ നിന്നും ശനിയാഴ്ച രാത്രിയാണ് ഇവര്‍ സില്‍ചാറില്‍ എത്തിയതെന്നും ബിന്നാക്കണ്ടിയിലെ ലഖിപൂര്‍ ഡെവലപ്മെന്‍റ് ബ്ലോക്കിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്നും കച്ചാറിലെ പൊലീസ് സൂപ്രണ്ട് നുമല്‍ മഹാട്ട പറഞ്ഞു.
സ്വന്തം വാഹനത്തിലാണ് ഇവരെല്ലാം എത്തിയതെന്നും മിസോറാമില്‍ ഇതുവരെ ആക്രമണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ഇവര്‍ പറഞ്ഞതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മിസോറാം സര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നതായും എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി തങ്ങള്‍ തിരിച്ചുവരുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
മിസോറാമിലെ സാഹചര്യങ്ങള്‍ സാധാരണ ഗതിയില്‍ ആകുന്നത് വരെ ഇവിടെ തുടരാനാണ് തീരുമാനമെന്ന് ഇവര്‍ അറിയിച്ചു.മണിപ്പൂരില്‍ മെയ് 3ന് കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ആയിരക്കണക്കിന് മെയ്തി, കുകി, ഹമര്‍ വിഭാഗക്കാര്‍ അസമിലേക്ക് പാലായനം ചെയ്തിരുന്നു.
English Summary:
security threat; 41 Meithi sect members came to Assam from Mizoram
You may also like this video: