Site iconSite icon Janayugom Online

രാജ്യദ്രോഹക്കുറ്റം: കേന്ദ്രത്തിന് നോട്ടീസ്

ഭാരതീയ ന്യായ സന്‍ഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 152ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനും ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, എൻ വി അഞ്ജരിയ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 

വിരമിച്ച സൈനികോദ്യോഗസ്ഥൻ എസ് ജി വോംബത്കെരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പുതിയ വ്യവസ്ഥയുടെ ഭാഷയിൽ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും അവ്യക്തവും പഴയതുമായ രാജ്യദ്രോഹ നിയമം പുതിയ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

Exit mobile version