Site iconSite icon Janayugom Online

സെെനിക സഹായം വര്‍ധിപ്പിക്കണമെന്ന് സെലന്‍സ്‍കി

ഉക്രെയ്‍നുള്ള സെെനിക സഹായം വര്‍ധിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ട് പ്രസിഡന്റ് വ്‍ളാദിമിര്‍ സെലന്‍സ്‍കി. പ്രതിരോധമുണ്ടായില്ലെങ്കില്‍ യൂറോപ്പിലെ മറ്റ് രാ‍ജ്യങ്ങളിലും റഷ്യന്‍ മുന്നേറ്റമുണ്ടാകുമെന്നും സെലന്‍സ്‍കി മുന്നറിയിപ്പ് നല്‍കി.

ആകാശം അടയ്ക്കാൻ നിങ്ങൾക്ക് അധികാരമില്ലെങ്കിൽ, എനിക്ക് വിമാനങ്ങൾ നല്‍കുയെന്നും ഉക്രെയ്‍നു ശേഷം ലാത്വിയ, ലിത്വാനിയ, എസ്തോണിയ എന്നിവയാണ് റഷ്യയുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്കും സെലന്‍സ്‍കി ആഹ്വാനം ചെയ്തു. യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം പുടിനുമായുള്ള ചര്‍ച്ചയാണ്.

ഫ്രഞ്ച് പ്രസിഡന്റിനെ പോലെ മുപ്പത് മീറ്റര്‍ അകലത്തിലിരുന്നല്ലാതെ തന്നോടോപ്പമിരുന്നുള്ള ചര്‍ച്ചയ്ക്ക് തയാറാവണമെന്നും ഉക്രെയ്‍ന് റഷ്യയെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നും സെലന്‍സ്‍കി പുടിനെ പരാമര്‍ശിച്ചുകൊണ്ട് പറ‍ഞ്ഞു.

eng­lish summary;selensky asked for increased mil­i­tary aid

you may also like this video;

Exit mobile version