ഉക്രെയ്ന്‍ പ്രതിരോധത്തില്‍ 4,500 ലധികം റഷ്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി അവകാശപ്പെട്ട് ഉക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിര്‍ സെലൻസ്‍കി. 29 യുദ്ധവിമാനങ്ങള്‍, 29 ഹെലികോപ്റ്ററുകള്‍, 191 ടാങ്കുകള്‍, 816 കവചിത വാഹനങ്ങള്‍ തുടങ്ങിയ നിരവധി യുദ്ധോപകരണങ്ങളും ആയുധങ്ങളും റഷ്യന്‍ സൈന്യത്തിന് നഷ്ടമായെന്നും സെലന്‍സ്‍കി അവകാശപ്പെട്ടു.
ഉക്രെയ്‍നില്‍ നിന്ന് പിന്‍വാങ്ങണമെന്നും നിങ്ങളുടെ ജീവന്‍ രക്ഷിക്കുവെന്നുമാണ് സെലന്‍സ്‍കി റഷ്യന്‍ സെെനികരോടായി പറഞ്ഞത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 16 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും 45 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 352 പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ ആഭ്യന്തരമന്ത്രായം അറിയിച്ചിരുന്നു.
english summary; Selensky says 4,500 Russian soldiers were killed
you may also like this video;