Site iconSite icon Janayugom Online

സുമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; 13 മരണം, വീഡിയോ

volcanovolcano

ജാവാദ്വീപിലെ സുമേരു അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു. അപകടത്തില്‍ 13 പേര്‍ മരിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 57 പേര്‍ക്ക് പരിക്കേറ്റു. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ചാരവും പുകപടലവും 1200 മീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചതായാണ് വിവരം.

ലുമാന്‍ജാങില്‍ നിന്ന് കട്ടിയുള്ള പുക ആകാശമാകെ നിറയുന്നതും ജനങ്ങള്‍ ജീവന്‍ രക്ഷിക്കാനായി ഓടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ലാവാ പ്രവാഹം സമീപഗ്രാമങ്ങളിലേക്ക് വ്യാപിച്ചതോടെ ആയിരക്കണക്കിനാളുകളെ മാറ്റിപാര്‍പ്പിച്ചു. ലുമാന്‍ജാങ്, ഈസ്റ്റ് ജാവ, മുഹാരി എന്നിവിടങ്ങളില്‍ നിന്ന് ഖനികളില്‍ ജോലി ചെയ്യുന്ന പത്തിലേറെ പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ഇന്തോനേഷ്യയില്‍ സജീവമായുള്ള 13 അഗ്നിപര്‍വതങ്ങളില്‍ ഒന്നായ സുമേരു ഈ വര്‍ഷം ജനുവരിയിലും പൊട്ടിത്തെറിച്ചിരുന്നു.

 

Eng­lish Sum­ma­ry: Semeru vol­cano erupts; 13 deaths

Exit mobile version