Site icon Janayugom Online

അര്‍ദ്ധചാലക പ്ലാന്‍റ് പദ്ധതി ; ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന

മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ ആഞടിച്ച് ശിവസേന നേതാവ് രംഗത്ത്. രാജ്യത്തെ ആദ്യത്തെ അര്‍ദ്ധചാലക പ്ലാന്‍റിന്‍റെ പദ്ധതി ഗുജറാത്ത് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞത് മഹാരാഷട്ര ഭരിക്കുന്ന ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ കഴിവുകേടായിട്ടുവേണം കാണേണ്ടതെന്ന് ശിവസേന നേതാവ് ആദ്യത്തെ താക്കറെ അഭിപ്രായപ്പെട്ടു.

മഹാ വികാസ് അഘാടി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പദ്ധതി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അത് അഹമ്മദാബാദിലാണ് സ്ഥാപിക്കുന്നതെന്നു മൈനിംഗ് കമ്പനിയായ വേദാന്ത അഭിപ്രായപ്പെട്ടതായും ട്വിറ്ററില്‍ പങ്കുവെച്ച് താക്കറെ അഭിപ്രായപ്പെട്ടു. പദ്ധതി രാജ്യത്തു കാണുന്നതില്‍ സന്തോഷമുണ്ട്. 

എന്നാല്‍ മഹാരാഷ്ട്രയില്‍നിന്നും അഹമ്മദാബാദിലേക്ക് കൊണ്ടുപോകുന്നതറിഞ്ഞപ്പോള്‍ ‍ഞെട്ടിയതായും താക്കറെ പറയുന്നു. ഇതു സംസ്ഥാനത്ത് 20 ബില്യണ്‍ഡോളറിന്‍റെ പദ്ധതികളാണ് നഷ്ടമായത്. അതുപോലെ ഏകദേശം 1ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നതായും താക്കറെ പറയുന്നു.

മുന്‍ സര്‍ക്കാര്‍ പദ്ധതിക്കായി വിവിധ തലങ്ങളില്‍ മീറ്റിഗുകള്‍ നടത്തിയതായും താക്കറെ പറയുന്നു.അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ലിമിറ്റഡും തായ്‌വാനിലെ ഫോക്‌സ്‌കോണും ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം (എം.ഒ.യു) ഒപ്പുവെച്ചു

Eng­lish Summary:
Semi­con­duc­tor Plant Project; Shiv Sena lashed out at Eknath Shinde government

You may also like this video:

Exit mobile version