Site icon Janayugom Online

ഖത്തറിന്റെ ഖല്‍ബ് തകര്‍ത്ത് സെനഗല്‍

ആതിഥേയരായ ഖത്തറിനെ തകര്‍ത്ത് ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി സെനഗല്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സെനഗലിന്റെ വിജയം. തോല്‍വിയോടെ ഖത്തറിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അവസാനിച്ചു. ഫിഫ ഫുട്‌ബോള്‍ ചരിത്രത്തിൽ ഖത്തറിന്റെ ആദ്യ ​ഗോളായിരുന്നു ഈ മത്സരത്തില്‍ പിറന്നത്. ബൗലായെ ഡിയ (41), ഫമാറ ദിദിയു (48), ബംബാ ഡിയെങ്ങ് (84) എന്നിവർ സെനഗലിനായി ഗോളുകൾ നേടി. മുഹമ്മദ് മുന്താരിയുടെ വകയായിരുന്നു ഖത്തറിന്റെ ആശ്വാസഗോള്‍. 

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് സെനഗലാണ് ആക്രമിച്ച് കളിച്ചത്. നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയ സെനഗലിനെ പിടിച്ചുകെട്ടാന്‍ ഖത്തര്‍ പാടുപെട്ടു. 16-ാം മിനിറ്റില്‍ ഡയറ്റയുടെ മികച്ചൊരു ഷോട്ട് ഖത്തര്‍ ഗോള്‍കീപ്പര്‍ ബര്‍ഷാം തട്ടിയകറ്റി. 20-ാം മിനിറ്റില്‍ ഖത്തര്‍ മിഡ്ഫീല്‍ഡര്‍ ഇസ്മായില്‍ മുഹമ്മദിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 41-ാം മിനിറ്റില്‍ ഖത്തറിന്റെ ഖല്‍ബ് തകര്‍ത്തുകൊണ്ട് സെനഗല്‍ മുന്നിലെത്തി. മുന്നേറ്റതാരം ബൗലായെ ഡിയയാണ് ടീമിനായി വലകുലുക്കിയത്. പ്രതിരോധതാരം ഖൗക്കിയുടെ പിഴവിലൂടെയാണ് ഗോള്‍ പിറന്നത്. ബോക്‌സിനകത്തുവെച്ച് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഖൗക്കി പിഴവുവരുത്തി. ഈ അവസരം മുതലെടുത്ത ഡിയ അനായാസം ലക്ഷ്യം കണ്ട് ടീമിന് നിര്‍ണായക ലീഡ് സമ്മാനിച്ചു. 

രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റുകള്‍ക്കകം രണ്ടാം ഗോള്‍. യാക്കോബ് എടുത്തു കോര്‍ണറില്‍ തലവച്ചാണ് ദിദിയു വലകുലുക്കിയത്. ഹെഡ് ചെയ്യാന്‍ മുന്നോട്ട് നീങ്ങിയ ദിദിയു മനോഹരമായി പന്ത് തലകൊണ്ട് ചെത്തിയിട്ടു. 78-ാം മിനിറ്റില്‍ ഖത്തര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഇസ്മയില്‍ മുഹമ്മദിന്റെ ക്രോസില്‍ തലവച്ചാണ് മുന്താരി ഒരു ഗോള്‍ മടക്കിയത്. സമനില നേടാന്‍ ഖത്തര്‍ കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നു. 

Eng­lish Summary:Senegal beat Qatar’s goal
You may also like this video

Exit mobile version