Site iconSite icon Janayugom Online

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം സെനഗലിന്

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം സെനഗലിന്. മുഹമ്മദ് സലയുടെ ഈജിപ്റ്റിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സാദിയോ മാനെയുടെ സെനഗല്‍ മറികടന്നത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമിനും ഗോള്‍ നേടാനായില്ല. സെനഗലിന്റെ ആദ്യ ആഫ്രിക്കന്‍ കപ്പാണിത്. എട്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ ഈജിപ്റ്റിനെ ഷൂട്ടൗട്ടിൽ 4–2നാണ് സെനഗൽ മറികടന്നത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മാനെ ഒടുവില്‍ ഷൂട്ടൗട്ടില്‍ പന്ത് വലയിലെത്തിച്ച് സെനഗലിനെ കിരീടത്തിലേക്ക് നയിച്ചു.

ഏഴാം മിനിറ്റില്‍ മാനെ എടുത്ത പെനാല്‍റ്റി കിക്ക് ഈജിപ്റ്റ് ഗോള്‍കീപ്പര്‍ മുഹമ്മദ് അബു ഗബാല്‍ തടുത്തിടുകയായിരുന്നു. ഈജിപ്തിനായി രണ്ടാം പെനാല്‍റ്റി എടുത്ത അബ്ദല്‍ മോനത്തിന്റെ പെനാല്‍റ്റി പോസ്റ്റില്‍ ഇടിച്ചു മടങ്ങിയതോടെ സെനഗലിന് മുന്‍തൂക്കം ലഭിച്ചു. എന്നാല്‍ അടുത്തത് ആയി സെനഗലിന് ആയി പെനാല്‍റ്റി എടുത്ത ബൗന സാറിന്റെ പെനാല്‍റ്റി ഗബാസ്‌കി രക്ഷപ്പെടുത്തി. ഷൂട്ടൗട്ടില്‍ സെനഗലിനായി കാലിഡൗ കൗലിബലി, അബു ഡിയാല്ലോ, ബാംബ ഡിയെങ്, സാദിയോ മാനെ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ബൗന സാര്‍ കിക്ക് നഷ്ടപ്പെടുത്തി.

ഈജിപ്ത് നിരയില്‍ അഹമ്മദ് സയ്ദ്, മര്‍വാന്‍ ഹംദി എന്നിവര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ അതിഗംഭീര തിരിച്ചുവരവിലൂടെ കാമറൂണിന് മൂന്നാാം സ്ഥാനം. ബുർക്കിന ഫാസോയ്ക്കെതിരെ കളി 50 മിനിറ്റായപ്പോഴേക്കും മൂന്ന് ഗോളിനു പിന്നിലായ കാമറൂൺ രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചടിച്ച് കളി അധികസമയത്തേക്കും പെനൽറ്റി ഷൂട്ടൗട്ടിലേക്കും നീട്ടി. ഷൂട്ടൗട്ടിൽ 5–3 വിജയം കുറിക്കുകയും ചെയ്തു.

eng­lish sum­ma­ry; Sene­gal win African Nations Cup

you may also like this video;

Exit mobile version