കണ്ണൂർ: മുതിർന്ന പത്രപ്രവർത്തകനും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായ പി കെ കുഞ്ഞനന്തൻ നായർ (ബെർലിൻ കുഞ്ഞനന്തൻ നായർ) അന്തരിച്ചു. 96 വയസായിരുന്നു. നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. ബാലസംഘത്തിന്റെ ആദ്യരൂപമായ ബാലഭാരതസംഘത്തിന്റെ പ്രഥമ സെക്രട്ടറിയായാണ് പൊതുരംഗത്തെത്തിയത്. 1943ൽ ബോംബെയിൽ ചേർന്ന സിപിഐ ഒന്നാം കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. 1943ല്‍ ആദ്യ സംസ്ഥാന സമ്മേളനത്തിലും പങ്കെടുത്തു. ബോംബെ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ സിപിഐ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
ദീര്‍ഘകാലം ബ്ലിറ്റ്‌സ് വാരികയുടെ യൂറോപ്യൻ ലേഖകനായി ബർലിൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. കിഴക്കൻ ജർമ്മൻ സർക്കാരിന്റെ സ്‌റ്റാർ ഓഫ് ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് ഉൾപ്പെടെ നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഭാര്യ: സരസ്വതിയമ്മ. മകൾ: ഉഷ (ബർലിൻ). മരുമകൻ: ബർണർ റിസ്‌റ്റർ.
നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
English Summary: Senior communist leader Berlin Kunjananthan Nair passed away
You may like this video also