Site iconSite icon Janayugom Online

കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന്

മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ച വരെ പാലക്കാട് ശേഖരിപുരത്തെ വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വെക്കും. തുടർന്ന് ഡിസിസി ഓഫീസിൽ നാല് മണിവരെ പൊതുദർശനമുണ്ടാവും. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തൃശൂർ പൈങ്കുളത്തെ തറവാട്ട് വീട്ടുവളപ്പിലാണ്.

ഇന്നലെയാണ് കെ ശങ്കരനാരായണൻ അന്തരിച്ചത്. 89 വയസായിരുന്നു. പാലക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ​ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു. എ കെ ആന്റണി, കെ കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു.

Eng­lish summary;Senior Con­gress leader K Sankaranarayanan

You may also like this video;

Exit mobile version