Site icon Janayugom Online

കെപിസിസിയുടെ വിലക്ക് ലംഘിച്ച് കേരളീയം വേദിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ വിലക്ക് ലംഘിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം സെമിനാറില്‍. തന്നോട് പങ്കെടുക്കരുതെന്ന് കേരളത്തിലെ നേതാക്കള്‍ ആവശ്യപ്പെട്ടതായി മണിശങ്കര്‍ അയ്യര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. രാഷ്ട്രീയപരമായി അല്ല സെമിനാറിൽ പങ്കെടുക്കുന്നത് എന്നാണ് മണിശങ്കർ അയ്യർ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

പഞ്ചായത്തീരാജ് എന്നത് രാജീവ് ഗാന്ധിയുടെ ആശയം ആണ്. അദ്ദേഹത്തിന് ആദരമർപ്പിക്കലാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നതിലൂടെ താൻ ലക്ഷ്യമിടുന്നത്. പാർട്ടി മനസ്സിലാക്കുമെന്നും തന്നെ പുറത്താക്കില്ലെന്നും കരുതുന്നു. അതിദാരിദ്ര്യം തുടച്ച് നീക്കലാണ് പഞ്ചായത്തീരാജിന്റെ അടിസ്ഥാന ആശയം. പഞ്ചായത്തീരാജിന്റെ വിജയം കേരളത്തിലെ ജനങ്ങളുടേതാണ്. അയ്യര്‍ അഭിപ്രായപ്പെട്ടു .

കേരളം വ്യത്യസ്തമായ സംസ്ഥാനമെന്നും അധികാര വികേന്ദ്രീകരണം കൃത്യതയോടെ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്നും മണിശങ്കർ അയ്യർ കേരളീയം വേദിയിൽ പറഞ്ഞു. കേരളത്തിൽ ഗ്രാമസഭകൾ തുറന്ന ചർച്ചകൾക്ക് വേദിയാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് മണിശങ്കര്‍ അയ്യര്‍ 

Eng­lish Summary:
Senior Con­gress leader Mani Shankar Iyer breaks KPC­C’s ban on Ker­alayam platform

You may also like this video:

Exit mobile version