Site iconSite icon Janayugom Online

മുതിർന്ന മാധ്യമപ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എ സഹദേവൻ അന്തരിച്ചു. 71 വയസായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

മാതൃഭൂമി, ഇന്ത്യാവിഷൻ ഉൾപ്പടെയുള്ള മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്നു. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻസ് അധ്യാപകനായിരുന്നു.

മലയാള മാധ്യമരംഗത്ത് സിനിമ വിശകലനത്തിന്‍റെയും അവലോകനത്തിന്‍റെയും പുതുവഴികൾ തുറന്നിട്ട മാധ്യമപ്രവർത്തകനായിരുന്നു എ സഹദേവൻ. സിനിമയ്ക്കൊപ്പം പരിസ്ഥിതി, സ്ത്രീപക്ഷ എഴുത്ത് എന്നിവയെ ചേർത്തുപിടിച്ച സഹദേവൻ,  ദൃശ്യമാധ്യമ രംഗത്തും തനതായ ശൈലിയിലൂടെ എന്നും വേറിട്ടുനിന്നു.

eng­lish summary;Senior jour­nal­ist A Sahade­van passed away

you may also like this video;

Exit mobile version