Site icon Janayugom Online

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി വര്‍മ്മ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി വര്‍മ്മ അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണം. ദേശാഭിമാനി കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് സദ് വാര്‍ത്ത, ഏഷ്യാനെറ്റ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നവമലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രധാന ചുമതലക്കാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തൃപ്പൂണിത്തുറയില്‍ സഹോദരിക്കൊപ്പമായിരുന്നു താമസം. ബംഗാളി സാഹിത്യകൃതികളുടെ വിവര്‍ത്തകനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായ അന്തരിച്ച രവി വര്‍മയാണ് പിതാവ്.

Eng­lish Summary:Senior jour­nal­ist Ravi Var­ma passed away

You may also like this video

Exit mobile version