Site iconSite icon Janayugom Online

ഇസ്രായേൽ വ്യോമാക്രമണത്തിൽ മുതിർന്ന നേതാവ് അലി കറാക്കി മരിച്ചു: സ്ഥിരീകരിച്ച് ഹിസ്ബുള്ള

ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗ്രൂപ്പിന്റെ മുതിർന്ന നേതാവ് അലി കറാക്കിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള. നേരത്തെ, ദക്ഷിണ മുന്നണി തലവനും ഉന്നത നേതാവ് സയ്യിദ് ഹസൻ നസ്‌റല്ലയും കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചിരുന്നു. 

ഹെസ്ബുള്ള സെക്രട്ടറി ജനറൽ സയ്യിദ് ഹസൻ നസ്‌റല്ലയ്‌ക്കൊപ്പം ഹാരെറ്റ് ഹ്രെയ്‌ക്കിലാണ് അലി കൊല്ലപ്പെട്ടതെന്ന് ഹിസ്ബുള്‍ ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം, ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദാഹിയിലെ ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനത്താണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിയത്. ഇതോടൊപ്പം നസ്റല്ലയും സായുധ സംഘത്തിലെ മറ്റ് ചില കമാൻഡർമാരും കൊല്ലപ്പെട്ടതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

ഹിസ്ബുള്ളയുടെ പ്രിവന്റീവ് സെക്യൂരിറ്റി യൂണിറ്റ് കമാൻഡറും ഹിസ്ബുള്ളയുടെ സെൻട്രൽ കൗൺസിൽ അംഗവുമായ നബീൽ ക്വൗക്കിനെ ശനിയാഴ്ച വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഞായറാഴ്ച അവകാശപ്പെട്ടു. എന്നാല്‍ ആക്രമണത്തിന്റെ വിശദാംശങ്ങളൊന്നും ഹിസ്ബുള്ള പുറത്തുവിട്ടിട്ടില്ല. 

2020 ജനുവരിയിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ മരിച്ച ഹിസ്ബുള്ള ഭീകരരെയും ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെയും അനുസ്മരിക്കുന്ന പരിപാടികളിൽ ഹിസ്ബുള്ളയെ പ്രതിനിധീകരിച്ചു എന്നാരോപിച്ച് 2020 ഒക്ടോബറിൽ യുഎസ് ക്വൗക്കിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 

Exit mobile version