Site icon Janayugom Online

അപകീർത്തികരമായ സന്ദേശമയച്ചു; മെഡിക്കൽ കോളജ് അധ്യാപകന് സസ്പെൻഷൻ

വിദ്യാർഥിനിക്ക് വാട്സാപ്പിൽ അപകീർത്തികരമായ സന്ദേശമയച്ച മെഡിക്കൽ കോളജ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് ​ഗവൺമെന്റ് മെഡിക്കൽ കോളജിലെ അധ്യാപകനെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. അധ്യാപകനെതിരെ വിദ്യാർഥിനിയും കോളജ് യൂണിയനും പ്രിൻസിപ്പലിന് പരാതി നൽകി.

പരാതിയിൽ മെഡിക്കൽ കോളജിലെ ആഭ്യന്തര അന്വേഷണ സമിതി പ്രാഥമിക അന്വേഷണം നടത്തി ഡിഎംഇക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതു പ്രകാരമാണ് നടപടിയെടുത്തത്. അധ്യാപകൻ കൂടുതൽ വിദ്യാർഥികൾക്ക് ഇത്തരം സന്ദേശം അയച്ചിട്ടുണ്ടോയെന്ന കാര്യം ഉൾപ്പെടെ കോളജ് യൂണിയൻ അന്വേഷിക്കുന്നുണ്ട്. പരാതി മെഡിക്കൽ കോളജ് പൊലീസിനും കൈമാറി.

Eng­lish Summary:sent defam­a­to­ry mes­sages; Med­ical col­lege teacher suspended
You may also like this video

Exit mobile version