Site iconSite icon Janayugom Online

സെന്തില്‍ ബാലാജി രാജിവച്ചു

തമിഴ്നാട് വകുപ്പില്ലാ മന്ത്രി വി സെന്തില്‍ ബാലാജി രാജിവച്ചു. തുര്‍ച്ചയായ ജാമ്യം നിഷേധിച്ചതിനെ തുര്‍ന്നാണ് രാജി. നിയമന അഴിമതി കേസില്‍ ജൂണില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ചെന്നെ പുഴയില്‍ ജയിലിലാണ് സെന്തില്‍ ബാലാജിയുള്ളത്. ഹൈക്കോടതി ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെയാണ് രാജി.
2011–2015 കാലയളവില്‍ എഐഎഡിഎംകെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന ആരോപണമാണ് സെന്തില്‍ ബാലാജിക്കെതിരെയുള്ളത്.

Updat­ing.…

Eng­lish Summary:Senthil Bal­a­ji resigned

You may also like this video

YouTube video player
Exit mobile version