ടിവി സീരിയല്‍ താരം ഡോളി സോഹി അന്തരിച്ചു. 47 വയസായിരുന്നു. സെര്‍വിക്കല്‍ കാന്‍സര്‍ ആയിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഡോളിയുടെ അന്ത്യം. താരത്തിന്റെ സഹോദരന്‍ മന്‍പ്രീതാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. സര്‍വിക്കല്‍ കാന്‍സര്‍ സ്ഥിരീകരിച്ചത് ആറ് മാസം മുമ്പാണ്. അതിനു ശേഷം അര്‍ബുദം ശ്വാസകോശത്തിലേക്ക് പടരുകയായിരുന്നു.
ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസം രാത്രിയോടെ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഡോളിയുടെ സഹോദരി അമന്‍ദീപ് സോഹി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച അടുത്ത ദിവസമാണ് ഡോളിയും വിടപറയുന്നത്. അമന്‍ദീപ് സോഹിയും നടിയായിരുന്നു. പരിനീതി, കുങ്കും ഭാഗ്യ, മേരി ആഷിഖി തും സേ ഹി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് ഡോളി.
English Summary:Serial star Dolly Sohi passed away
You may also like this video