Site iconSite icon Janayugom Online

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഗുരുതര സുരക്ഷാ മുന്നറിയിപ്പ്

രാജ്യത്തെ കോടിക്കണക്കിന് വരുന്ന ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാരിന്റെ ഐടി വിഭാഗമായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് (സെര്‍ട്ട്- ഇന്‍) ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫോണില്‍ നുഴഞ്ഞുകയറാനും നിയന്ത്രണം കൈക്കലാക്കാനും ഹാക്കര്‍മാരെ സഹായിക്കുന്ന ഗുരുതരമായ സുരക്ഷാ പിഴവുകളെക്കുറിച്ചാണ് മുന്നറിയിപ്പ്. 

ആന്‍ഡ്രോയിഡ് 12, 12എല്‍, 13, 14 വേര്‍ഷനുകളിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഒരു കോടിയിലേറെ പേര്‍ രാജ്യത്ത് ഈ വേര്‍ഷനുകള്‍ ഉപയോഗിക്കുന്നുണ്ട്. ചിപ്പുകളിലെയും സോഫ്റ്റുവേറിലെയും പിഴവുകള്‍ ഉപയോഗപ്പെടുത്തി ഫോണിലേക്ക് നുഴഞ്ഞുകയറാനും വ്യക്തി വിവരങ്ങള്‍ ചൂഷണം ചെയ്യാനും കഴിയുമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നു. ലോഗിന്‍ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട്, സാമ്പത്തിക ഇടപാടുകള്‍, ഫോണ്‍നമ്പരുകള്‍, ബ്രൗസിങ് ഹിസ്റ്ററി തുടങ്ങിയവ വിവരങ്ങളും ഹാക്കര്‍മാര്‍ക്ക് ലഭിക്കുമെന്ന് ഇതില്‍ പറയുന്നു. 

സാംസങ്, റിയല്‍മി, ഷാവോമി, വിവോ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളില്‍ സുരക്ഷാ പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. ഫോണുകളില്‍ സുരക്ഷാ പ്രശ്‌നമുണ്ട്. ഈ ബ്രാന്‍ഡുകള്‍ക്കെല്ലാം അറിയിപ്പ് നല്‍കിയിട്ടുണ്ട്. പലരും പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഫോണിന്റെ സെറ്റിങ്‌സില്‍ സിസ്റ്റം അപ്‌ഡേറ്റില്‍ പുതിയ അപ്‌ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. നേരത്തെ ആപ്പിള്‍ ഐഫോണുകളിലെ സുരക്ഷാ പിഴവുകളെക്കുറിച്ചും സെര്‍ട്ട്-ഇന്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Seri­ous secu­ri­ty warn­ing for Android phones
You may also like this video

Exit mobile version