ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ നിയന്ത്രണം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നഷ്ടമായി. ഇടതുപക്ഷത്തിന്റേയും തീവ്ര വലതുപക്ഷത്തിന്റേയും ശക്തമായ നീക്കമാണ് ഇതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്ത് രണ്ട് മാസത്തിന് ശേഷമാണ് ഇമ്മാനുവല്‍ മാക്രോണിന് ഈ തിരിച്ചടി നേരിടേണ്ടി വന്നത്. 577 അംഗങ്ങളുടെ ഫ്രഞ്ച് അസംബ്ലിയില്‍ 289 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്.
എന്നാല്‍ മാക്രോണിന്റെ മധ്യപക്ഷ പാര്‍ട്ടി 200 മുതല്‍ 260 സീറ്റുകളില്‍ ഒതുങ്ങുമെന്നണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മാക്രോണിന് മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ അധികാരം നഷ്ടമാകും. അതേസമയം മുതിര്‍ ഇടതുപക്ഷന നേതാവ് ജീന്‍-ലൂക്ക് മെലെന്‍ചോണിന്റെ പിന്നില്‍ ഐക്യപ്പെട്ട ഇടതുപക്ഷ സഖ്യം ശക്തരായ പ്രതിപക്ഷമായി മാറും. 89 നിയമസഭാംഗങ്ങള്‍ അവര്‍ക്കുണ്ട്. ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയര്‍ ഇപ്പോളത്തെ ഈ ഫലത്തെ ഡെമോക്രാറ്റിക് ഷോക്ക് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
English Summary:Setback for French President Emmanuel Macron; The majority in Parliament was lost
You may also like this video