വീട്ടില്‍ ലൈസന്‍സില്ലാതെ ഏഴ് ബംഗാള്‍ കടുവകളെ വളര്‍ത്തിയ എഴുപത്തൊന്നുകാരന്‍ അറസ്റ്റില്‍. യുഎസിലെ നെവാഡയിലാണ് സംഭവം. കാള്‍ മൈക്കിളിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കടുവകളെ വളര്‍ത്തുന്ന വിവരം നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ നിയമം ലംഘിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിനെ ചെറുക്കുകയും തോക്ക് കൈവശം വയ്ക്കുകയും ചെയ്തതിനാണ് മൈക്കിളിനെ അറസ്റ്റ് ചെയ്തത്.
ലൈസന്‍സില്ലാതെ ഏഴ് ബംഗാള്‍ കടുവകളെ വളര്‍ത്തി; എഴുപത്തൊന്നുകാരന്‍ അറസ്റ്റില്‍

