പാകിസ്ഥാനിലെ ബലോചിസ്ഥാന്‍ പ്രവിശ്യയില്‍ ഒരു ദിവസത്തിനിടെ ഏഴ് സ്ഫോടനങ്ങള്‍. നിര്‍മ്മാണ കമ്പനിയിലെ രണ്ട് സുരക്ഷാ ജീവനക്കാര്‍ സ്ഫോടനങ്ങളില്‍ പരിക്കേറ്റു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബലോചിസ്ഥാന്‍ തലസ്ഥാനമായ ക്വെറ്റയിലും ഡെറാ മുറാദ് ജമാലിയിലുമാണ് പൊട്ടിത്തെറിയുണ്ടായത്. ശനിയാഴ്ച വൈകിട്ടോടെ ക്വെറ്റയിലെ പൊലീസ് ചെക്ക്പോയിന്റിലാണ് ആദ്യത്തെ ഗ്രനേഡ് ആക്രമണമുണ്ടായത്. തീവ്രവാദ വിരുദ്ധവിഭാഗത്തിന്റെ വാഹനത്തിന് സമീപവും പൊട്ടിത്തെറിയുണ്ടായി. റെയില്‍വെ ട്രാക്കിലും പൊട്ടിത്തെറിയുണ്ടായി, ക്വെറ്റ സ്റ്റേഷന് സമീപമായിരുന്നു ഇത്. പട്രോളിങ് വാഹനത്തിന് നേരെയും ആക്രമണമുണ്ടായി.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
ബലോചിസ്ഥാനില്‍ ഒരു ദിവസം ഏഴ് സ്ഫോടനങ്ങള്‍

