Site iconSite icon Janayugom Online

മുംബൈയില്‍ ഏഴു കോടിയുടെ കള്ളനോട്ട് പിടിയില്‍; ഏഴ് പേര്‍ അറസ്റ്റില്‍

മുംബൈയിൽ വൻ കള്ളനോട്ട് സംഘം പിടിയില്‍. അന്തർ സംസ്ഥാനങ്ങളില്‍ കള്ളനോട്ട് അച്ചടിച്ചു വിതരണം ചെയ്തുവന്നിരുന്ന സംഘത്തെയാണ് മുംബൈ പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഏഴു പേർ അറസ്റ്റിലായി. ഏഴു കോടിയുടെ വ്യാജ കറൻസികളും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മുംബൈ ക്രൈംബ്രാഞ്ച് യൂണിറ്റ് നഗരപ്രാന്തത്തിലെ ദഹിസർ ചെക്ക് പോസ്റ്റിൽ കാർ തടഞ്ഞു നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് സംഘത്തെ പിടികൂടിയത്. 

കാറിലെത്തിയ സംഘത്തില്‍ നാല് പേരുണ്ടായിരുന്നു. 2000 രൂപയുടെ 250 ബണ്ടിൽ കള്ള നോട്ടുകളാണ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തതിൽനിന്നു മൂന്നു സഹായികളെക്കുറിച്ചുള്ള വിവരങ്ങൾക്കൂടി ലഭിച്ചു. തുടർന്ന് സബർബൻ അന്ധേരിയിലെ ഒരു ഹോട്ടലിൽ റെയ്ഡ് നടത്തി മൂന്നു പേരെക്കൂടി പോലീസ് പിടികൂടുകയായിരുന്നു. ഇവരിൽനിന്നു രണ്ടു കോടി രൂപ വിലമതിക്കുന്ന, രണ്ടായിരത്തിന്‍റെ 100 കെട്ട് നോട്ടുകൂടി കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു ലാപ്‌ടോപ്പ്, ഏഴ് മൊബൈൽ ഫോണുകൾ, 28,170 രൂപയുടെ യഥാർഥ കറൻസികൾ, ആധാർ, പാൻ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയും സംഘത്തിൽ നിന്നു പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ENGLISH SUMMARY:Seven crore coun­ter­feit notes seized; Sev­en arrest­ed in Mumbai
You may also like this video

Exit mobile version