കർണാടകയിൽ അഞ്ചുമാസം പ്രായമായ ഏഴ് ഭ്രൂണങ്ങൾ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയിൽ. ബെലഗാവിയിലെ മുദലഗി പട്ടണത്തിലെ ഓടയിലാണ് ഭ്രൂണങ്ങൾ കണ്ടെത്തിയത്.
അഞ്ചുമാസം പ്രായമായ ഭ്രൂണങ്ങളാണിതെന്നും ലിംഗ നിർണയം നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്നുമാണ് പൊലീസ് പറയുന്നത്.
നാട്ടുകാരാണ് കുപ്പിയിൽ ഭ്രൂണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തുകയും ഭ്രൂണങ്ങൾ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഭ്രൂണങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് സർജിക്കൽ മാസ്ക്കും ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
English summary;Seven five-month-old fetuses in drainage
You may also like this video;