Site icon Janayugom Online

മതചടങ്ങിനിടെ ഝാര്‍ഖണ്ഡില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

ഝാര്‍ഖണ്ഡില്‍ മതചടങ്ങിനിടെ ഏഴ് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ലത്തേഹാര്‍ ജില്ലയിലെ ബുക്രു ഗ്രാമത്തിലാണ് സംഭവം. കര്‍മ്മ പൂജ എന്ന ഉത്സവത്തിന്റെ ഭാഗമായി മരച്ചില്ലകള്‍ കുളത്തില്‍ നിമജ്ജനം ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കരാം ഡാലി എന്നറിയപ്പെടുന്ന നിമജ്ജന ചടങ്ങിനായാണ് 12 നും 20 നും ഇടയില്‍ പ്രായമുള്ള പത്ത് പെണ്‍കുട്ടികള്‍ കുളത്തിലെത്തിയത്. രണ്ടുപേര്‍ കാല്‍വഴുതി കുളത്തില്‍ വീണതോടെ ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും മുങ്ങുകയായിരുന്നു. മൂന്നുപേരെ രക്ഷപെടുത്തി. മരണമടഞ്ഞവരില്‍ നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേര്‍ ആശുപത്രിയില്‍ വച്ചും മരിച്ചതായി ഡപ്യൂട്ടി ഡവലപ്മെന്റ് കമ്മിഷണര്‍ ശേഖര്‍ വര്‍മ്മ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചിച്ചു.
eng­lish summary;Seven girls drowned in Jhark­hand dur­ing reli­gious ceremony
you may also like this video;

Exit mobile version