Site iconSite icon Janayugom Online

കുളത്തില്‍ കുളിക്കാനിറങ്ങിയ ഏഴു പെൺകുട്ടികൾ മുങ്ങിമരിച്ചു

drowndrown

കുളത്തില്‍ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികള്‍ മുങ്ങിമരിച്ചു. ഝാര്‍ഖണ്ഡില്‍ വ്യത്യസ്ത സംഭവങ്ങളിലായാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച രാവിലെ ഗിരിദിഹ് ജില്ലയിലെ പച്ചംബ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി രക്ഷപ്പെട്ടു. 

മരിച്ച പെണ്‍കുട്ടികള്‍ക്കെല്ലാം 15 വയസിന് താഴെയാണ് പ്രായം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കുമെന്നും ദുരന്തനിവാരണ വകുപ്പ്, മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ഗിരിദിഹ് ഡെപ്യൂട്ടി കമ്മീഷണർ നമൻ പ്രിയേഷ് ലക്ര പറഞ്ഞു.

മറ്റൊരു സംഭവത്തിൽ, 10 നും 15 നും ഇടയിൽ പ്രായമുള്ള മൂന്ന് പെൺകുട്ടികൾ സാഹെബ്ഗഞ്ച് ജില്ലയിലെ നദിയിൽ കുളിക്കുന്നതിനിടെയാണ് മുങ്ങിമരിച്ചതെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Sev­en girls drowned while tak­ing a bath in the pool

You may also like this video

Exit mobile version