Site icon Janayugom Online

ഛത്തീസ്ഗഡിൽ വാഹനാപകടം: ഏഴ് മരണം

ഛത്തീസ്ഗഡിലെ ബസ്തറിലുണ്ടായ വാഹനാപകടത്തിൽ ഏഴു പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ബസ്തർ ഐജി സുന്ദർരാജ് പറഞ്ഞു. ഇന്നലെ വൈകിട്ട് ബോർഗാവിന് സമീപം കോണ്ഡഗാവ് തെഹ്സിലിലാണ് അപകടം ഉണ്ടായത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

ENGLISH SUMMARY:Seven killed in Chhat­tis­garh road mishap
You may also like this video

Exit mobile version