Site iconSite icon Janayugom Online

മാര്‍ക്കോനഹള്ളി ഡാമില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഒഴുക്കില്‍പ്പെട്ടു; രണ്ടു പേര്‍ മുങ്ങിമരിച്ചു, സംഭവം കര്‍ണാടകയില്‍

കര്‍ണാടകയില്‍ വിനോദയാത്രയ്ക്കെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഒഴുക്കില്‍ പെട്ടു.രണ്ടു പേര്‍ മുങ്ങിമരിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുളളവരാണ് അപകടത്തില്‍പ്പെട്ടത്. മാര്‍ക്കോനഹള്ളി ഡാമില്‍ ആണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട് മരിച്ച രണ്ടുപേര്‍ സ്ത്രീകളാണ്. ഒരാളെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട നവാസിനെ ആശുപത്രിയിലേക്ക് മാറ്റി. 

ഒഴുക്കില്‍പ്പെട്ട രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമായുള്ള തിരച്ചിൽ തുടരുന്നു. 15 പേരാണ് വിനോദയാത്രയ്ക്കായി തുമകുരു ഡാമിലെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് അശോക് കെവി വ്യക്തമാക്കി. അപ്രതീക്ഷിതമായി വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോള്‍ ഏഴ് പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അപകടം നടന്നയുടനെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

Exit mobile version