തലശ്ശേരി കോടതിയില്‍ പുതുതായി ഏഴ് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. അതേസമയം ആശങ്കപ്പെണ്ടേ സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തലശ്ശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഉള്‍പ്പെടെ നൂറിലധികം പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങള്‍.
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പത്ത് സാമ്പിളുകളില്‍ ഒന്നിലാണ് ആദ്യം സിക്ക വൈറസ് സ്ഥിരീകരിച്ചത്. പിന്നാലെ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ച 13 സാമ്പിളുകളില്‍ ഏഴിലും സിക്ക വൈറസ് സ്ഥിരീകരിച്ചു. സിക്ക സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊതുക് നശീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
English Summary: Seven more people have been diagnosed with Zika virus in Thalassery court
You may also like this video