Site iconSite icon Janayugom Online

ഹണി ട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമം യുവതി ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

ഫോണില്‍ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി.കൊണ്ടോട്ടി സ്വദേശി ഫസീല (40), കോട്ടക്കല്‍ സ്വദേശികളായ ചങ്ങരംചോല വീട്ടില്‍ മുബാറക്ക് (32), തൈവളപ്പില്‍ വീട്ടില്‍ നസ്രുദ്ദീന്‍ (30), പാറശ്ശേരി സ്വദേശി കളത്തിപറമ്പില്‍ വീട്ടില്‍ അബ്ദുള്‍ അസീം (28), പുളിക്കല്‍ സ്വദേശികളായ പേരാപറമ്പില്‍ നിസാമുദ്ദീന്‍ (24), മാളട്ടിക്കല്‍ അബ്ദുള്‍ റഷീദ് (36), മംഗലം സ്വദേശി പുത്തന്‍പുരയില്‍ ഷാഹുല്‍ ഹമീദ് (30) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ദാസിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച മലപ്പുറം ഡിവൈഎസ്‌പി പി എം പ്രദീപിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും കോട്ടക്കല്‍ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. 

മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയാണ് പരാതിക്കാരന്‍. ഇദ്ദേഹത്തെ ഫോണില്‍ വിളിച്ച് പരിചയപ്പെട്ട യുവതി സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു. പിന്നീട് സംഘം പരാതിക്കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി സ്വകാര്യ വീഡിയോ എടുക്കുകയും ചെയ്തു. റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
eng­lish summary;Seven peo­ple, includ­ing a woman, have been arrest­ed for try­ing to extort mon­ey through a hon­ey trap
you may also like this video;

Exit mobile version