Site icon Janayugom Online

അരുണാചലില്‍ ഹിമപാതം: ഏഴ് സൈനികരെ കാണാതായി

avalanche

അരുണാചല്‍ പ്രദേശില്‍ കനത്ത മഞ്ഞുവീഴ്ചയിലകപ്പെട്ട് ഏഴ് സൈനികരെ കാണാതായി. ഉയര്‍ന്ന പ്രദേശമായ കമെങ് മേഖലയിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. പട്രോളിങ്ങിന്റെ ഭാഗമായ സൈനികസംഘമാണ് അപകടത്തില്‍പ്പെട്ടത്.

സൈനികരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യോമമാര്‍ഗവും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഇറ്റാനഗറിനടുത്തുള്ള ദാരിയ ഹില്ലില്‍ 34 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. വെസ്റ്റ് കമെങ് ജില്ലയിലെ രൂപ പട്ടണം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി കാലാവസ്ഥാ കേന്ദ്രം പറയുന്നു.

Eng­lish Sum­ma­ry: Sev­en sol­diers miss­ing in Arunachal Pradesh avalanche

You may like this video also

Exit mobile version