ഇൻഡൊനീഷ്യയിൽ ഏഴുനില കെട്ടിടത്തിന് തീപ്പിടിച്ച് 20 പേർക്ക് ദാരുണാന്ത്യം. ജക്കാർത്തയിൽ സ്വകാര്യ കമ്പനി പ്രവർത്തച്ചിരുന്ന ഏഴുനില കെട്ടിടത്തിനാണ് തീപ്പിടിച്ചത്. നിരവധി പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇവിടെനിന്ന് മറ്റു നിലകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്തായിരുന്നു തീപ്പിടിത്തമുണ്ടായത്. ചിലർ കെട്ടിടത്തിനകത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ചിലർ പുറത്തു പോയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇന്തോനേഷ്യയില്‍ ഏഴുനിലക്കെട്ടിടം കത്തിയമർന്നു; 20 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

