Site iconSite icon Janayugom Online

കശ്മീരില്‍ ഏഴ് ഭീകരര്‍ പിടിയില്‍

വടക്കന്‍ കശ്മീരിലെ ബാരമുള്ളയില്‍ നിന്ന് ഏഴ് ഭീകരരെ പിടികൂടി. അറസ്റ്റിലായവര്‍ അല്‍ ബാദര്‍ ഭീകരവാദ സംഘടനയിലെ അംഗങ്ങളാണ്. ഇതില്‍ നാലുപേര്‍ കൊടും ഭീകരരാണെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു.
സോപോറിലെ വിവിധ ഇടങ്ങളില്‍ അല്‍ ബാദര്‍ സംഘം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. റവൂച്ച റാഫിയാബാദില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് വക്താവ് അറിയിച്ചു.
രണ്ടു വര്‍ഷമായി അല്‍ ബാദറില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്നും ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍, പണം എന്നിവ കണ്ടെടുത്തു. റവൂച്ച റാഫിയാബാദ് സ്വദേശിയായ വാരിസ് താന്ത്രി, സോപോറില്‍ നിന്നുള്ള ആമിര്‍ സുല്‍ത്താന്‍ വാനി, ഹന്ദ്‌വാരയില്‍ നിന്നുള്ള താരിഖ് അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായ കൊടും ഭീകരര്‍. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Sev­en ter­ror­ists arrest­ed in Kashmir

You may like this video also

Exit mobile version