കോതമംഗലം സ്വദേശിയായ ഏഴ് വയസുകാരി ജൂവൽ മറിയം വേമ്പനാട്ടുകായൽ നീന്തി കയറി ഗിന്നസ് റിക്കോഡിലേക്ക്. കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ടു കായൽ (ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കോലോത്തുങ്കടവ് മാർക്കറ്റ് വരെ ഉള്ള 4 കിലോമീറ്റർ ദൂരം ) നീന്തി കടന്നാണ് റിക്കോഡിട്ടത്.
ഇന്നലെ രാവിലെ 8.10 ന് അരൂർ എംഎൽഎ ദലീമ ഫ്ലാഗ് ഓഫ് ചെയ്തു. പരിശീലകൻ ബിജു തങ്കപ്പൻ, പിതാവ് ബേസിൽ കെ വർഗീസ്, മാതാവ് അഞ്ജലി, സഹോദരൻ യോഹാൻ, ബന്ധുക്കൾ, മെഡിക്കൽ സംഘം, പോസ്റ്റ് ഗാർഡ്സ്, ഗസറ്റഡ് ഓഫീസേഴ്സ് എന്നിവരുടെ സാന്നിധ്യലാണ് നീന്തൽ ആരംഭിച്ചത്. രണ്ടു വള്ളങ്ങളിലായി വിദഗ്ധ സംഘവും രക്ഷാകർത്താക്കളും ജൂവലിനെ അനുഗമിച്ചു. 10. 03 ന് ജൂവൽ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി നാല് കിലോമീറ്റർ നീന്തി കടന്ന ഗിന്നസ് റിക്കോഡിന് ഉടമയായി. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിന്റെ ചരിത്രത്തിൽ ഇത്രയും പ്രായം കുറഞ്ഞ പെൺകുട്ടി നാലു കിലോമീറ്ററോളം ദൂരം ആഴമേറിയ കായലിൽ നീന്തി കടന്നിട്ടില്ല. കറുകടം വിദ്യാ വികാസ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജൂവൽ.
2018 ൽ ഒരു നീന്തൽ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ സഹോദരൻ യോഹാൻ ബേസിലിനൊപ്പം കൂട്ട് പോയതായിരുന്നു കൊച്ചു ജൂവൽ. വെള്ളം കണ്ടപ്പോൾ മനസ് നീന്താനായി ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ജൂവൽ നീന്തലിനു തുടക്കം കുറിച്ചത്. തുടർന്ന് കോതമംഗലം പുഴയിൽ നടുക്കുടി കടവിൽ ജൂവൽ പരിശീലനം തുടങ്ങി. വേമ്പനാട്ടു കായൽ നീന്തി കടക്കാൻ നടുക്കുടി കടവിനൊപ്പം കോതമംഗലം എം എ കോളജിലെ അന്തരാഷ്ട്ര നിലവാരമുള്ള സ്വിമിങ് പൂളിൽ പരിശീലനം നടത്തിയിരുന്നു. ഗിന്നസ് റെക്കോഡിട്ട ജൂവൽ മറിയത്തിനെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, നിഷ ജോസ് കെ മാണി, വൈക്കം മുനിസിപ്പൽ ചെയർമാൻ, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ ആദരിച്ചു.
english summary; Seven-year-old girl breaks Guinness World Record for swimming
you may also like this video;