Site iconSite icon Janayugom Online

അഭയാര്‍ത്ഥി ക്യാമ്പില്‍ ഏഴുവയസുകാരിക്ക് പിറന്നാളാഘോഷം

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹത്തിന് ലോകം സാക്ഷിയാകുന്നതിനിടയില്‍, ആരുടെയും ഹൃദയം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നടക്കുന്ന ചെറിയ സന്തോഷങ്ങളുടെ വീഡിയോകള്‍ മനുഷ്യരുടെ ഐക്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സാക്ഷ്യപത്രങ്ങളായി മാറുകയും ചെയ്യുന്നു. അത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

റൊമാനിയയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന ഒരു പിറന്നാളാഘോഷത്തിന്റെ ദൃശ്യങ്ങള്‍ ഒരേസമയം സന്തോഷവും ദുഃഖവും പകര്‍ന്നുനല്‍കുന്നതായി. യുദ്ധമേഖലയില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ കുടുംബാംഗങ്ങളോടൊപ്പം കിലോമീറ്ററുകള്‍ അകലേക്കെത്തിയ അരീനയെന്ന കൊച്ചു പെണ്‍കുട്ടിയുടെ ഏഴാം പിറന്നാളാഘോഷമായിരുന്നു ക്യാമ്പില്‍ നടന്നത്.

അഭയാര്‍ത്ഥി ക്യാമ്പിലെ വോളണ്ടിയര്‍മാര്‍ ചേര്‍ന്നാണ് ലളിതമെങ്കിലും മനസ് നിറയ്ക്കുന്ന ആഘോഷമൊരുക്കിയത്. പിങ്ക് നിറത്തിലുള്ള തൊപ്പി ധരിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിക്ക് വോളണ്ടിയര്‍മാര്‍ സമ്മാനങ്ങള്‍ നല്‍കുന്നതും, പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് ഗാനമാലപിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഗുഡ് ന്യൂസ് മൂവ്മെന്റ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒരു ദിവസം കൊണ്ട് 20 ലക്ഷത്തിലധികം പേരാണ് കണ്ടത്.

eng­lish summary;Seven-year-old girl cel­e­brates birth­day at a refugee camp

you may also like this video;

Exit mobile version