Site iconSite icon Janayugom Online

പ്രകൃതി സംരക്ഷണത്തിന് ഏകപാത്ര നാടകവുമായി ഏഴാം ക്ലാസുകാരൻ

പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ദേവരാജ് കക്കാട്ടിന്റെ ഏകപാത്ര നാടകം കാഞ്ഞങ്ങാട് പിപിടിഎസ്എ എൽപി എസിൽ അരങ്ങേറി. ഒരു ഏഴാം ക്ലാസുകാരനാണെങ്കിലും വ്യത്യസ്ത ഭാവപ്രകടനത്തിലൂടെ ദേവരാജ് 25 മിനുറ്റും കാണികളെ അക്ഷരാർത്ഥത്തിൽ കയ്യിലെടുത്തു.
കോവിഡ് കാലത്ത് മൊട്ടൂസ് എന്ന പേരിൽ 100 ലധികം ബോധവൽക്കരണ വീഡിയോ ചെയ്ത് മുഖ്യമന്ത്രിയുടെ അനുമോദനത്തിന് പാത്രമായി, ഉജ്ജ്വല ബാല്യം പുരസ്ക്കാരം, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, എന്നിവ നേടിയ ദേവരാജ് മടിക്കൈ 2 വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ ഏഴാം തരം വിദ്യാർത്ഥിയാണ്. 

മടിക്കൈ കക്കാട്ടെ കെ വി രാജേഷിന്റെയും റീജയുടെയും മകനാണ്. ഹൊസ്ദുർഗ് ഹയർ സെക്കൻഡറിയിലെ +1 വിദ്യാർത്ഥിനി ദേവികരാജ് സഹോദരിയാണ്.
വിജേഷ് കാരി രചനയും സംവിധാനവും നിർവ്വഹിച്ച ഏകപാത്ര നാടകം കാഞ്ഞങ്ങാട് നഗരസഭ ചെയർപേർസൺ സുജാത ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ സി കെ അഷറഫ് അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ്ഗ് ബിപി സി ഡോ. കെ വി രാജേഷ്, ട്രയിനർ സനൽകുമാർ വെള്ളുവ, സ്കൂൾ മാനേജർ സുബൈർ, പി ടി എ പ്രസിഡന്റ് നജ്മുദ്ദീൻ, എംപിടിഎ പ്രസിഡന്റ് റസീന, മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ, എസ് ആർജി കൺവീനർ ശശികല എന്നിവർ പങ്കെടുത്തു. 

Exit mobile version